
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോയ്‌ക്കൊപ്പമാണ് റിലീസ് തീയതി പുറത്ത് വിട്ടത്.
ഇന്ത്യന്‍ 2ന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here