കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…..സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്….ദില്ലി എകെജി ഭവനിലെത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.സൗഹൃദ സന്ദർശനമെന്ന് കെ വി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.

രാജ്യസഭാ സീറ്റിന് അവകാശ വാദം ഉന്നയിച്ച് ഹൈക്കമാൻഡ് നേതാക്കളെ കാണാനായിട്ടാണ് കെ വി തോമസ് കഴിഞ്ഞ ദിവസം ദില്ലിയിൽ എത്തിയത്.ഹൈക്കമാൻഡ് നേതാക്കളെയും, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കെ വി തോമസ് ചർച്ച നടത്തുകയും സീറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു .

എന്നാൽ ഇന്ന് അപ്രതീക്ഷിതമായാണ് കെവി തോമസ് എകെജി ഭവനിൽ എത്തിയത്.ഉച്ചയോടെ എകെജി ഭവനിൽ എത്തിയ കെ വി തോമസ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.

സൗഹൃദ സന്ദര്‍ശനമെന്നാണ് കെ വി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞത്. ഇതിന് മുന്നേയും കെ വി തോമസ് യെച്ചൂരിയുമായി എകെജിയിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.അതേ സമയം കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസ് നേതാക്കളിൽ നിന്നുള്ള എതിർപ്പുകളിൽ വലിയ അസ്വസ്ഥനാണ് കെ വി തോമസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here