വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഫുഡുകള്‍ ശീലമാക്കൂ

മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. കുടവയറിന് പുറമെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍, വ്യായാമത്തിനൊപ്പം ഭക്ഷണത്തിലും ചില ക്രമീകരണങ്ങള്‍ നടത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഗ്രീന്‍ ടീ

ആന്റീഓക്സിഡന്റുകളും കഫീനും അടങ്ങിയ ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പ് അടിയുന്ന പ്രവണത കുറയ്ക്കുന്നു.

പരിപ്പ്

വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കു പകരം പരിപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം വയറിലടിഞ്ഞുകൂടിയ കൊഴുപ്പുകൂടി കുറയ്ക്കും.

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ആന്റിഓക്സിഡന്റ് കരളിലെ വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്ത് ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

അവക്കാഡോ

ആരോഗ്യപ്രദമായ കൊഴുപ്പിന്റെയും വിറ്റാമിനുകളായ സി, ഇ, ബി6 എന്നിവയുടെയും കലവറയാണ് അവക്കാഡോ. ഇത് കഴിച്ചു കഴിഞ്ഞ് ഏറെ നേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. ഇത് വിശപ്പ് കുറയ്ക്കും. അധികമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel