നിർത്തിയിട്ട പിക്കപ്പ് വാനിൽ കാറിടിച്ച് 10 വയസുകാരൻ മരിച്ചു

ആറ്റിങ്ങൽ  മുദാക്കൽ പൊയ്കമുക്കിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് രക്ഷിതാക്കൾക്കൊപ്പം സഞ്ചരിച്ച പത്ത് വയസുകാരൻ മരിച്ചു.വാളക്കാട് നിലാവിൽ അനീഷിന്റെയും സിമിയുടെയും മകൻ ആയുഷാണ് മരിച്ചത്.

തിങ്കൾ മൂന്നോടെയാണ് സംഭവം. അനീഷും സിമിയും ആയുഷും വാമനപുരത്ത് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഗണർ നിർത്തിയിട്ടിരുന്ന പിക്കപ്പ്‌ വാനിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചുവീണെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News