ഭാര്യ സ്ത്രീയല്ല; ആരോപണവുമായി ഭര്‍ത്താവ്; വിവാഹമോചനത്തിന് സുപ്രീംകോടതിയിൽ

ഭാര്യ സ്ത്രീയല്ലെന്നും താൻ ചതിക്കപ്പെട്ടുവെന്നും ആരോപിച്ച് ഭര്‍ത്താവ് വിവാഹമോചനത്തിന് സുപ്രീംകോടതിയെ സമീപിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാര്യം തന്റെ ഭാര്യ സ്ത്രീയല്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി പരാതിക്കാരന്റെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ 29-ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹർജിയില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എം.എം. സുന്ദ്രേഷും വെള്ളിയാഴ്ച യുവതിയോട് ആവശ്യപ്പെട്ടത്.

മെഡിക്കല്‍ തെളിവില്ലാതെ വാക്കാലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here