പൊതുമേഖല വിറ്റ് തുലക്കാനുള്ളതല്ല! HLL സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളെന്നും അവ വിറ്റ് തുലക്കാനുള്ളതല്ലെന്നും ജോൺ ബ്രിട്ടാസ് എംപി. പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നൽകി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേരള സർക്കാരിന്റെ നയമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

HLL കഴിഞ്ഞ മൂന്ന് വർഷമായി ലാഭത്തിൽ മുന്നോട്ടുപോകുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ്. അത്തരമൊരു സ്ഥാപനത്തെ വിൽക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നാണ് താൻ രാജ്യസഭയിൽ ഇന്ന് ഉന്നയിച്ച ഒരു കാര്യം. ഓഹരി വിറ്റഴിക്കൽ നടപടിയിൽ നിന്നും പിന്മാറണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പരിഗണിക്കാതെ കേന്ദ്ര ഗവൺമെന്റ് ഈ നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

പൊതുമേഖല വിറ്റ് തുലക്കാനുള്ളതല്ല!

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ.രാജ്യത്തിൻറെ വികസനത്തിനായി പൊതുമേഖല വഹിച്ച പങ്കിനെ പറ്റി ചെറിയ വരികളിൽ ഒതുക്കാനാകില്ല.പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടികൾ കുറച്ചുകാലമായി നമ്മൾ കാണുകയാണ്.

പൊതു മേഖലയിലുണ്ടായിരുന്ന പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടുകയോ, അവയുടെ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യവൽക്കരിക്കപ്പെടുകയോ ചെയ്തിരിക്കുന്നു.നമ്മുടെ അഭിമാനമായിരുന്ന പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ പലതും സ്വകാര്യ കുത്തകകളെ ഏല്പിയ്ക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നൽകി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേരളാ സർക്കാരിന്റെ നയം.കേന്ദ്ര ഗവൺമെന്റിന്റെ നോഡൽ ഏജൻസി എന്ന നിലയിൽ കൊവിഡ് മഹാമാരിയോട് പോരാടുന്നതിൽ നിർണായക പങ്ക് വഹിച്ച HLL പൊതുമേഖലയിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ഏവർക്കും അറിയാം.

HLL കഴിഞ്ഞ മൂന്ന് വർഷമായി ലാഭത്തിൽ മുന്നോട്ടുപോകുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ്.അത്തരമൊരു സ്ഥാപനത്തെ വിൽക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നാണ് ഞാൻ രാജ്യസഭയിൽ ഇന്ന് ഉന്നയിച്ച ഒരു കാര്യം.

പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ കേരള സർക്കാർ ഏറ്റെടുത്ത് സംരക്ഷിച്ചതുപോലെ ,വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായതുപോലെ HLL ഏറ്റെടുക്കാൻ കേരള സർക്കാർ തയ്യാറാണ്.

ഓഹരി വിറ്റഴിക്കൽ നടപടിയിൽ നിന്നും പിന്മാറണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു .എന്നാൽ അത് പരിഗണിക്കാതെ കേന്ദ്ര ഗവൺമെന്റ് ഈ നടപടിയുമായി മുന്നോട്ട് പോകുകയാണ്.

എന്നുമാത്രമല്ല കേരള സർക്കാർ 19 ഏക്കറോളം സ്ഥലം HLL ന് വേണ്ടി സൗജന്യമായി കൈമാറിയെന്നത് പോലും പരിഗണിക്കാതെ ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ നിന്ന് പോലും കേരളത്തെ മാറ്റി നിർത്തി എന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരാണ്.

HLL വിൽപ്പനയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കിൽ പരസ്പര സമ്മതപ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരം HLL നേരിട്ട് വാങ്ങാൻ അനുവദിക്കണം അല്ലാത്തപക്ഷം ഓഹരി വില്പന പ്രക്രിയ നടപടിയിൽ പങ്കെടുത്തെങ്കിലും HLL വാങ്ങുവാനുള്ള അനുമതി കേരളത്തിന് നൽകണമെന്നും ആവശ്യപ്പെട്ടു.

വീഡിയോ ചേർക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here