ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം 5 സംസ്ഥാനങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരിക്കുന്നത്. ബിജെപിയ്ക്ക് ബദലാകാന്‍ എന്തു ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് പറയണമെന്ന് തരൂര്‍ ആവശ്യപ്പെടുന്നു. ഒപ്പം നേതൃനിരയിലേയ്ക്ക് ഇനി പുതുമുഖങ്ങളും യുവാക്കളുമാണ് ഉയര്‍ന്നു വരേണ്ടതെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിയ്ക്ക് പിന്നാലെയാണ് ശശി തരൂര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുന്ന രാജ്യത്ത് ഭരണകക്ഷിയുടെ പരാജയത്തെക്കുറിച്ച് കേവലം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് സൂചിപ്പിച്ചാണ് തരൂര്‍ ലേഖനം ആരംഭിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് പ്രതീക്ഷാവഹമായ സന്ദേശമാണ്. ബിജെപിയെ വിമര്‍ശിക്കുക മാത്രമല്ല. അതിനൊപ്പം ബദല്‍ എന്ന നിലയില്‍ എന്താണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പറയാന്‍ കൂടി ജനങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.
അടിസ്ഥാന ഘടകം മുതല്‍ ദേശീയതലത്തില്‍ വരെ നേതൃത്വത്തിലേയ്ക്ക് യുവാക്കളെയാണ് ഇനി പരിഗണിക്കേണ്ടതെന്നും തരൂര്‍ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ടിയും സര്‍ക്കാരുമായിരിക്കും കോണ്‍ഗ്രസിന്‍റേതെന്ന് യുവജനങ്ങള്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ യുവനേതൃത്വം തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പുതിയ നേതൃത്വത്തിന് കടന്നു വരാന്‍ ഇപ്പോഴുള്ളവര്‍ അവസരം ഒരുക്കണമെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്.
നിരന്തരമുണ്ടാകുന്ന പരാജയങ്ങളിലും സംഘടനാ ദൗര്‍ബല്യങ്ങളിലും മനം മടുത്ത് അനുഭാവികളും പ്രവര്‍ത്തകരും പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധത്തിനുവരെ തയ്യാറായപ്പോഴാണ് മുതിര്‍ന്ന നേതാക്കളിലൊരാളായ തരൂരിന്‍റെ ലേഖനവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേതൃതലത്തിലെ മാറ്റം എന്നുള്ള ആവശ്യം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.