ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളം യാഥാർഥ്യമാകണമെന്ന് ഗതാഗത ടൂറിസം പാര്‍ലമെന്‍ററി സമിതി. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടന ടൂറിസത്തിന് വന്‍ വളര്‍ച്ചയുണ്ടാകുമെന്നും സമിതി.വ്യോമയാനമന്ത്രാലയം മുന്‍കൈയെടുത്ത് പ്രതിരോധ മന്ത്രാലയവുമായും കെഎസ്ഐഡിസിയുമായും ചര്‍ച്ച നടത്തണമെന്നും സമിതിയുടെ നിര്‍ദേശം.

ആഭ്യന്തര, രാജ്യാന്തര തലത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണ് ശബരിമല വിമാനത്താവളമെന്നും വിമാനത്താവളം വന്നാല്‍ തീര്‍ത്ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുമെന്നാണ് സമിതി വിലയിരുത്തൽ.

ബിജെപി എംപി ടി.ജി വെങ്കടേഷ് അധ്യക്ഷനായ ടൂറിസം, ഗതാഗത സമിതിയുടേതാണ് റിപ്പോർട്ട്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുകളുമായി ശബരിമലയെ ബന്ധിപ്പിക്കണമെന്നും പദ്ധതിക്കായി വ്യോമയാനമന്ത്രാലയം മുന്‍കൈയെടുത്ത് പ്രതിരോധ മന്ത്രാലയവുമായും കെഎസ്ഐഡിസിയുമായും ചര്‍ച്ച നടത്തണമെന്നുമാണ് സമിതിയുടെ നിര്‍ദേശം.

എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിലാണ് വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്.ഇതിനോടകം തന്നെ പദ്ധതിക്ക് വ്യോമസേനയുടെ അനുമതി കിട്ടിയിട്ടുണ്ട്.

ശബരിമല വിമാനത്താവളം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 110 കിലോ മീറ്ററും അകലെയാണ് വരിക.വിമാനത്താവളത്തിനായുള്ള ശുപാര്‍ശ എയര്‍പ്പോര്‍ട്ട് അതോറിറ്റിക്കും ഡിജിസിഎയ്ക്കും പ്രതിരോധ മന്ത്രാലയത്തിനും നേരത്തെ നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here