മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്

മകൻ അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്. കേരള പൂരക്കളി അക്കാദമിയുടെ മറത്തുകളി അവാർഡ് ജേതാവായ കണ്ണൂർ കരിവെള്ളൂരിലെ വിനോദ് പണിക്കരെയാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി പൂരക്കളിയിൽ നിന്ന് വിലക്കിയത്.

ക്ഷേത്രത്തിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രാചാര ചടങ്ങുകൾ ലംഘിക്കാൻ കഴിയില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

മകൻ മുസ്ലീം സമുദായത്തിലുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റി പൂരക്കളിയിൽ നിന്ന് വിലക്കിയെന്നാണ് വിനോദ് പണിക്കരുടെ ആരോപണം.

മകനും ഭാര്യയും താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾ നടത്താൻ കഴിയില്ലെന്നും മറ്റൊരു വീട്ടിലേക്ക് മാറിയാൽ പൂരക്കളിയിൽ പങ്കെടുക്കാമെന്നും ക്ഷേത്ര ഭാരവാഹികൾ നിബന്ധന വച്ചതായും വിനോദ്കുമാർ പറഞ്ഞു. ഇതിന് തയ്യാറാകാതെ വന്നതോടെ ക്ഷേത്രത്തിലെ പൂരകളിയിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുകയായിരുന്നു.

അതേ സമയം ക്ഷേത്ര കമ്മിറ്റി ആരെയും വിലക്കിയിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രാചാര ചടങ്ങുകൾ ലംഘിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിലക്ക് ഏർപ്പെടുത്തി എന്ന പ്രചരണത്തിലൂടെ നാടിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News