പൊള്ളുന്ന വില ; വരാനിരിക്കുന്നത് ആശങ്കയുടെ കാലം, രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. 13.11 ശതമാനമാണ് വിലക്കയറ്റം. ഭക്ഷ്യ ഉല്പന്നങ്ങളുടെ വിലക്കയറ്റം 8.10 ശതമാനമായി കൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സാധാരണക്കാരന്‍റെ കൈ പൊള്ളുന്ന വിലക്കയറ്റം.ഫെബ്രുവരി മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചില്ലറ വില്പന മേഖലയിലെ അവശ്യ സാധനങ്ങളുടെയടക്കം വില കുത്തനെ ഉയരുകയാണ്.ഇന്ധനവിലയില്‍ ഉണ്ടായത് 31.50 ശതമാനത്തിന്റെ വര്‍ധന.

എല്‍.പി.ജി കൂടിയത് 26.21 ശതമാനം. പെട്രോള്‍ 58.55 ശതമാനമാണ്. ഭക്ഷ്യ വിലക്കയറ്റം 8.19 .ഇതില്‍ ഗോതമ്പിന് 11.03 ശതമാനവും പച്ചക്കറിക്ക് 26.53 ശതമാനവുമാണ് .

പഴവര്‍ഗങ്ങളുടെ വിലക്കയറ്റം 10.30 ശതമാനത്തിലെത്തിയപ്പോള്‍ മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലക്കയറ്റം 8.14 ശതമാനമായി.ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും കുത്തനെ കൂടി. 24.23 ശതമാനം.

2021 ഫെബ്രുവരിയില്‍ 4.83 ശതമാനമായിരുന്ന വിലക്കയറ്റമാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ 13.11 ശതമാനമാകുന്നത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കുത്തനെയുള്ള വിലക്കയറ്റം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്യം.

ഇന്ധന വിലയില്‍ ഇനിയും മാറ്റമുണ്ടായാല്‍ ഇപ്പോഴത്തെ കണക്കുകള്‍ വീണ്ടും ഉയരും. സാധാരണക്കാരന് വയറുമുറുക്കി ഉടുത്ത് ജീവിക്കേണ്ടിവ രും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News