ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധി നാളെ

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്.

11 ദിവസത്തെ തുടർച്ചയായ വാദം കേൾക്കലിന് ശേഷം ഫെബ്രുവരി 25-ന് കേസ് വിധി പറയാൻ മാറ്റിവെച്ചതായിരുന്നു.കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാർഥിനികളെ ക്ലാസിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉത്തരവിനെതിരെ മുസ്ലിം വിദ്യാർഥിനികളാണ് കോടതിയെ സമീപിച്ചത്.

സംഘർഷങ്ങളെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ വിലക്കി കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. ഹിജാബ് ഹർജിയിൽ വിധിവരുന്ന പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ മാർച്ച് 21 വരെയാണ് നിരോധനാജ്ഞ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News