തിരുവല്ലം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും

തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. സി.ബി.ഐ അന്വേഷണത്തിന്  ഉത്തരവിട്ട് മുഖ്യമന്ത്രി.ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

തിരുവനന്തപുരം  തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനം.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടുന്നത്.കഴിഞ്ഞ 28നാണ് തിരുവല്ലം നെല്ലിയോട്
സുരേഷ് മരിച്ചത്.

ജഡ്ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതികളെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ പിടിയിലായ സുരേഷ് ഒരു രാത്രി മുഴുവന്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. പിറ്റേന്നു രാവിലെ നെഞ്ചുവേദനയെത്തുടര്‍ന്നു കുഴഞ്ഞു വീണു.

ആശുപത്രിയിലെത്തിക്കും വഴി സുരേഷ് മരിച്ചു.സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണകാരണമാകുന്ന പരിക്കുകള്‍ ശരീരത്തിലില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെ അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന് സിറ്റി പൊലീസ് കമീഷണര്‍ അന്വേഷണവിധേയമായി  സസ്പെന്‍ഡ് ചെയ്തിരുന്നു.കൂടാതെ എസ്എച്ച്ഒയ്ക്ക്  കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here