കുവൈത്തിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ് രാജ്യത്ത് നോമ്പുതുറ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകുന്നത്.

കൊവിഡ്‌ വ്യാപനതോത് നിയന്ത്രണവിധേയമാകുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു നടപടി എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ രണ്ടു മുതലായിരിക്കും രാജ്യത്ത് റമദാൻ വൃതം ആരംഭിക്കുക.റമദാൻ മാസം ആരംഭിക്കുന്നതിനു മുന്നോടിയായി അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് തടയാൻ രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here