ഗണേഷ് കുമാറിനെ കുറിച്ചുള്ള പ്രസംഗം; കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്

കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപി ക്കെതിരെ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പ്രസംഗത്തിനെതിരെ
യൂത്ത് കോൺഗ്രസ് വിമർശനവുമായെത്തി. എംപിക്കെതിരെ കെ.പി.സി.സി യിൽ പരാതി നൽകാനാണ് പത്തനാപുരം നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റി തീരുമാനം.

പ്രസ്താവന തിരുത്തിയില്ലെങ്കിൽ എംപിയെ ബഹിഷ്കരിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യകത്മാക്കി. കഴിഞ്ഞദിവസം നടന്ന തലവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനിടയിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി ഗണേഷ്കുമാറിനെ പുകഴ്ത്തി സംസാരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News