സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ കൂടുതല്‍ ചൂട്

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഈ സമയങ്ങളില്‍ പുറം പണികളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

അതേസമയം, തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് വേനല്‍മഴയെത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അടുത്ത നാലു ദിവസം നേരിയ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തില്‍ ചൂടു കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 87.32 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെ.എസ്.ഇ.ബിയുടെ റെക്കോഡ്. ഈ വര്‍ഷം ഇതിനപ്പുറം കടക്കാനിടയുണ്ട്. അതിനിടെ, ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 64.09 ശതമാനമായി കുറഞ്ഞു. 2370.06 അടി വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here