
ബാഹുബലിയ്ക്ക് ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിട്ടുണ്ട്.
സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ലെന്നും മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകുമെന്ന് രാജമൗലി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് ആണ് ആര്‍ആര്‍ആറിന് തിരക്കഥ എഴുതിയിരിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആര്‍ആര്‍ആറിന്റെ ആഘോഷഗാനം പുറത്ത്. ഏറ്റുക ജണ്ട എന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ആലിയയും ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഈ ഗാനത്തില്‍ ഒന്നിച്ച് എത്തുന്നുണ്ട്.
പാട്ട് ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഗാനത്തിന്റെ പ്രെമോ ഗാനം പുറത്ത് വന്നത്. ഇതും വൈറല്‍ ആയിരുന്നു.മാര്‍ച്ച് 25 ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്
രൗദ്രം രണം രുദിരം എന്നാണ് ആര്‍ ആര്‍ ആറിന്റെ യഥാര്‍ത്ഥ പേര്. രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി അറിഞ്ഞത് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.
സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here