കാത്തിരിപ്പിന് വിരാമം; ശംഖുമുഖം എയർപോർട്ട് റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനകുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതോടെ എയർപോർട്ട് യാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും നാടുകാരുടെയും യാത്രാ ദുരിതത്തിനാണ് സർക്കാർ പരിഹാരം ഉണ്ടാക്കിയത്.

ശംഖുമുഖം ബീച്ചിനെയും എയർപോർട്ടിനെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡാണ് നിര്‍മ്മാണം പുര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. 2018 ലെ ഓഖി ദുരന്തത്തിലും പിന്നീട് തുടര്‍ച്ചയായ മഴയിലും കടല്‍ക്ഷോഭത്തിലും തകർന്ന റോഡ് യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

പ്രകൃതിദുരന്തങ്ങളില്‍ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവൃത്തികൾ നടപ്പിലാക്കിയത്.

എയര്‍പോര്‍ട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുമുഖം റോഡിന്‍റെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

മന്ത്രിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് റിയാസ് പ്രത്യേക പരിഗണന നൽകിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എയർപോർട്ട് യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും നാടുകാരുടെയും യാത്രാ ദുരിതത്തിനാണ് ഇതോടെ അന്ത്യം കുറിക്കുന്നത്.

ഇന്നു മുതൽ റോഡിൽ ഗതാഗതം അനുവദിക്കും ഒപ്പം പുരോഗമിക്കുന്ന അനുബന്ധ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയായാക്കും. മുഹമ്മദ് റിയാസ്, മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രി ആന്റണി രാജു എന്നിവർ ഇന്നലെ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയ ശേഷമാണ് റോഡ് തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News