ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍

ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍.കുമ്പളങ്ങി സ്വദേശികളാണ് 51 ഗ്രാം ഹാഷിഷ് ഓയിലുമായി എക്‌സൈസിന്റെ പിടിയിലായത്.3 ML ഹാഷിഷിന് 3000 മുതല്‍ 4000 രൂപ വരെ ഈടാക്കിയായിരുന്നു വില്‍പ്പന.

കുമ്പളങ്ങി സ്വദേശികളായ മെര്‍ഷല്‍ ആന്റണി, അര്‍ജുന്‍ സുനില്‍ കുമാര്‍, അക്ഷയ് എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി എക്‌സൈസ് പിടികൂടിയത്. മാസങ്ങളോളം ഇവരെ നിരീക്ഷിച്ച ശേഷമായിരുന്നു നടപടി.ഇവരില്‍ നിന്ന് 51ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. 3ml ഹാഷിഷ് ഓയിലിന് ഏകദേശം 3000 മുതല്‍ 4000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തി വരുന്നത്. കുമ്പളങ്ങിയിലെ ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. കഞ്ചാവ് വാറ്റി അതില്‍ നിന്ന് കിട്ടുന്ന ഓയിലാണ് ഹാഷിഷായി ഉപയോഗിക്കുന്നത്.

മറ്റ് ജില്ലകളില്‍ നിന്നും എത്തുന്ന യുവാക്കള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചാണ് മയക്ക് മരുന്ന് വില്‍പ്പന നടത്തി വരുന്നത്. മയക്ക് മരുന്ന് വില്പനയുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 100 ഗ്രാമിനു മുകളില്‍ ഹാഷിഷ് ഓയില്‍ കൈവശം വെച്ചാല്‍ മാത്രമേ പ്രതികളെ റിമാന്റ് ചെയ്യാന്‍ കഴിയൂ. എന്നാല്‍ 100 ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് എക്‌സൈസ് അറിയിച്ചു. കുമ്പളങ്ങിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ തുടരന്വേഷണം നടത്തുമെന്നും മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി മുരളിധരന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News