അടിയന്തര സ്വഭാവമില്ലാത്ത വിഷയവുമായി പ്രതിപക്ഷം

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കേസന്വേഷണം പൊലീസ് പൂർത്തിയാക്കി കേസ് വിചാരണയ്ക്കായി മാറ്റി.

വിഷയം കോടതിയുടെ പരിഗണനയിലുള്ളതെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ സ്പീക്കർ കീഴ് വഴക്കം ലംഘിക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പുതുതായി കേസിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിയന്തര സ്വഭാവം വിഷയത്തിനില്ലെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്ത സാഹചര്യത്തിലും വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ പുനരന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിനാലും പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News