ലഖിംപൂര്‍ കേസ് ; ഹര്‍ജി നാളെ പരിഗണിക്കും

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവെച്ചു.

കേസ് ഇന്ന് പരിഗണിക്കാനിരുന്നതാണെങ്കിലും ചീഫ് ജസ്റ്റിസ് കോടതി നാളത്തേക്ക് മാറ്റി. കേസിലെ പ്രധാനസാക്ഷി ആക്രമിക്കപ്പെട്ടുവെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മറുപടി നല്‍കുമെന്ന് ചില ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ദിവസം സാക്ഷിക്ക് നേരെ ആക്രമണം ഉണ്ടായി. ഇത് ഗൌരവമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News