സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; സെമിനാറുകൾക്ക് ഇന്ന് തുടക്കം

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറുകൾ ഇന്ന് തുടങ്ങും.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 26 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്.

സാമൂഹ്യപുരോഗതിയില്‍ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിലാണ് ഇന്ന് സെമിനാർ.മാർച്ച് 15 മുതൽ ഏപ്രിൽ 9 വരെയാണ് പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറുകൾ.

സമകാലിക പ്രസക്തമായ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന സെമിനാറുകളിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സബ് കമ്മിറ്റി ചെയർമാൻ ടി വി രാജേഷ് പറഞ്ഞു.

സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ വിദ്യാഭ്യാസമന്ത്രി ഫ്രൊഫ സി രവീന്ദ്രനാഥ്,മുരുകൻ കാട്ടാക്കട,ഡോ. കെ വി കുഞ്ഞികൃഷ്ണൻ,ഡോ. പി എസ് ശ്രീകല എന്നിവർ പങ്കെടുക്കും.

സെമിനാറുകളുടെ ഭാഗമായി വനിതാ അസംബ്ലി,യൂത്ത് പ്രൊഫഷണൽ മീറ്റ്,പ്രവാസി സമ്മേളനം,ശാസ്ത്രമേള,കാർഷിക സമ്മേളനം,സാംസ്കാരിക സമ്മേളനം എന്നിവയും സംഘടിപ്പിക്കും.

ഏപ്രിൽ 9 ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News