ADVERTISEMENT
റഷ്യ – യുക്രൈൻ യുദ്ധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ ആരോപണമാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. അമേരിക്ക നുണപ്രചരണം നടത്തുന്നുവെന്നായിരുന്നു ഇതിന് ചൈനയുടെ തിരിച്ചടി.
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഡ്രോൺ സഹായം ഉൾപ്പെടെ ആവശ്യപ്പെട്ടു, സൈനിക- സാമ്പത്തിക സഹായങ്ങൾ ചൈന ഉറപ്പ് നൽകിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. റഷ്യ ഈ ആരോപണം തള്ളിയിരുന്നു.
എന്നാൽ ഇത് പരിഗണിക്കാതെ അമേരിക്ക ചൈനയെ നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നു.യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ചൈനീസ് വിദേശ കാര്യ കമ്മീഷൻ ഡയറക്ടറുമായി റോമിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആശങ്കയും അതൃപ്തിയും അറിയിച്ചത്.
ചൈനയുൾപ്പെടെ റഷ്യക്ക് സഹായം നൽകുന്ന രാജ്യങ്ങൾ അതിൻറെ പരിണിത ഫലം ചൈന അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവും മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഈ പ്രകോപനത്തിന് ശക്തമായ ഭാഷയിലായിരുന്നു ചൈനയുടെ തിരിച്ചടി.
ഗൂഡോദ്ധേശത്തോടെ അമേരിക്ക നുണ പ്രചരണം നടത്തുന്നുവെന്നായിരുന്നു ചൈനീസ് വിദേശ കാര്യമന്ത്രാലയത്തിൻറെ പ്രതികരണം. ചൈനയ്ക്ക് റഷ്യയിൽ നിന്ന് അത്തരം സഹായ അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്നും വിദേശ കാര്യവക്താവ് സ്ഥിരീകരിച്ചു.
യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത് ആദ്യമായാണ് ഇരു രാജ്യങ്ങളും നേർക്ക് നേർ വരുന്നത്.നിർണായക സൈനിക ശക്തികൾ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളിലേർപ്പെട്ടത് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.