പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8 .5 ശതമാനമായി നിലനിർത്തണം :ജോൺ ബ്രിട്ടാസ് എം പി

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8 .5 ശതമാനമായി നിലനിർത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭയിലെ സീറോ അവറിലാണ് ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യം ഉന്നയിച്ചത്.

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8 .5 ഇൽ നിന്നും 8.1 ശതമാനമായി കുറയ്ക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തീരുമാനിച്ചു. ഗുവാഹത്തിയിൽ നടന്ന ഇപിഎഫ്ഒയുടെ (EPFO) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനം ആയിരുന്നു.1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.പണപ്പെരുപ്പം വീണ്ടും ഉയരുന്ന ഈ സമയത്ത് പലിശനിരക്കിലെ കുറവ് കോടിക്കണക്കിന് വരിക്കാരെ പ്രതികൂലമായി ബാധിക്കും.

ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളിൽ കോവിഡ് ആഘാതം ഏൽപിച്ചതിന്റെ പശ്ചാത്തലത്തിൽ ഗണ്യമായ പിൻവലിക്കലുകൾ ഉണ്ടായിട്ടും ഇപിഎഫ്ഒ 2020-21 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. പൊടുന്നനെയുള്ള ഈ തീരുമാനം, കൊവിഡ്-19 മഹാമാരികാലത്ത് എടുക്കേണ്ടതല്ല.

തൊഴിലാളി സമൂഹത്തെ തന്നെ ഇത് ദോഷകരമായി ബാധിക്കും. അവർക്ക് മതിയായ സാമൂഹിക സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തം ഇപിഎഫ്‌ഒയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ, 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ പുനഃപരിശോധിക്കേണ്ടത് ആവശ്യമാണ്, നിലവിലെ 8.50% പലിശനിരക്ക് തന്നെ നല്‍കാനാവണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News