ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്; പി ജയരാജന്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്സി പിഐഎം സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ ലീഗിന്റെ പിന്തുണയിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. ലീഗ് ഒപ്പമില്ലെങ്കില്‍ ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് ജയിക്കില്ല. സ്തുതിഗീതം പാടി പിരിഞ്ഞു പോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്നും പി ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സുകാര്‍ സര്‍വ്വേ കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ ഇല്ലാതാക്കില്ലെന്നും പിഴുത കല്ലുകള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വീട്ടില്‍ അടുപ്പ് കല്ലാക്കാം എന്നും പി ജയരാജന്‍ തുറന്നടിച്ചു.

അതേസമയം, പൂരക്കളി കലാകാരന് വിലക്ക് അപലപനീയമായ സംഭവമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭ്രഷ്ട് കല്‍പ്പിച്ച ക്ഷേത്ര കമ്മിറ്റി തിരുത്താന്‍ തയ്യാറാകണം, ആരെയും വിലക്കാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ചരിത്ര പശ്ചാത്തലമുള്ള നാടിനെ അപമാനിക്കുന്ന നടപടിയാണിതെന്നും
അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News