മദ്യം വിളമ്പാന്‍ വനിതകള്‍; കൊച്ചിയില്‍ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസ്

വനിതകളെ മദ്യ വിതരണത്തിന് നിയോഗിച്ചതിന് കൊച്ചിയിലെ ഫ്‌ലൈ ഹൈ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. മദ്യ ശാലയിൽ വനിതകളെ നിയമിക്കുന്നത് അബ്ക്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തലോടെയാണ് കേസ്.

ഹോട്ടലിൻറെ സ്റ്റോക് രജിസ്റ്ററിലടക്കം ക്രമക്കേട് നടന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഹോട്ടൽ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ഷിപ് യാർഡിനടുത്തുളള ഫ്‌ലൈ ഹൈ എന്ന ഹോട്ടലിൽ വിദേശ വനിതകളെ എത്തിച്ച് മദ്യ വിതരണം നടത്തിയതായി കണ്ടെത്തിയത്. ഇത്തരത്തിൽ വനിതകളെ മദ്യവിതരണത്തിനായി നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തിയതോടെയാണ് ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തത്.

സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. കൂടാതെ ഹോട്ടലിൻറെ സ്റ്റോക് രജിസ്റ്ററിലും ക്രമക്കേടു നടന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഹാർബർ വ്യൂ എന്ന പേരിൽ പ്രവർത്തിച്ച ഹോട്ടൽ ശനിയാഴ്ച്ചയാണ് ഫ്‌ലൈ ഹൈ എന്ന പേരിൽ നവീകരിച്ച് പ്രവർത്തനം തുടങ്ങിയത്.

കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. സിനിമാ മേഖലയിലെ നിന്നടക്കം നിരവധിപ്പേർ ഇവിടെ ഗസ്റ്റുകളായി എത്തിയിരുന്നു. പേര് നവീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ഹോട്ടലിനെ എക്സൈസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. മഫ്ത്തിയിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് വിദേശ വനിതകളെ മദ്യ വിതരണത്തിനായി നിയോഗിച്ചതായി കണ്ടെത്തിയത്. നിലവിൽ ബാർ ലൈസൻസ് സംബന്ധിച്ച് തുടർ നടപടിയ്ക്കായി എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News