ശരിക്കും ലൂസായതാര്? സിൽവർലൈൻ ചർച്ചയിലെ പ്രതിപക്ഷ പാളിച്ചകളെക്കുറിച്ച് ഡോ പ്രേംകുമാർ

കുറച്ചുകൂടി വസ്തുതകൾ പറയുന്ന പ്രതിപക്ഷത്തെ ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതുപോലും കൊടുക്കാൻ വിഡി സതീശൻ നയിക്കുന്ന പ്രതിപക്ഷത്തിനാവുന്നില്ലെന്നും ഡോ. പ്രേംകുമാർ. യുക്തിഭദ്രമായ ഒരു പോയിന്റുപോലും സിൽവർ ലൈനെതിരെ ഉന്നയിക്കാൻ പിസി വിഷ്ണുനാഥിനോ വിഡി സതീശനോ ഇനിയും ആയിട്ടില്ല.

എന്തെങ്കിലുമൊരുകാര്യം ഉത്തരവാദിത്തത്തോടെ പറയാനുള്ള പ്രാഥമിക ധർമം ഈ കാര്യങ്ങളെപ്പറ്റി വിമർശിക്കുന്ന ആളുകൾക്കില്ലെന്നും ഡോ. പ്രേംകുമാർ കൈരളി ന്യൂസ് ‘ന്യൂസ് ആന്‍ഡ് വ്യൂസി’ല്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഡോ. പ്രേംകുമാറിന്‍റെ വാക്കുകള്‍

വേഗതയിൽ സഞ്ചരിക്കണമെന്ന കാര്യത്തോട് എല്ലാവർക്കും യോജിപ്പുണ്ട്. കുറച്ചുകൂടി വസ്തുതകൾ പറയുന്ന പ്രതിപക്ഷത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. അതുപോലും കൊടുക്കാൻ വിഡി സതീശൻ നയിക്കുന്ന പ്രതിപക്ഷത്തിനാവുന്നില്ല.

യുക്തിഭദ്രമായ ഒരു പോയിന്റുപോലും സിൽവർ ലൈനെതിരെ ഉന്നയിക്കാൻ പിസി വിഷ്ണുനാഥിനെപ്പോലുള്ള, വിഡി സതീശനെപ്പോലുള്ള ആളുകൾക്ക് ഇനിയും ആയിട്ടില്ല. കേരളത്തിൽ 90 ശതമാനവും ലൂസായ മണ്ണാണെന്നാണ് വിഡി സതീശൻ പറഞ്ഞത്.

അതിലൂടെ തീവണ്ടിയോടിയാൽ മറിഞ്ഞുവീഴും. എന്തെങ്കിലുമൊരുകാര്യം ഉത്തരവാദിത്തത്തോടെ പറയാനുള്ള പ്രാഥമിക ധർമം ഈ കാര്യങ്ങളെപ്പറ്റി വിമർശിക്കുന്ന ആളുകൾക്കില്ല. സിൽവർലൈൻ ആദ്യമായി തുടങ്ങുന്ന പദ്ധതിയല്ല . കേരളാ ഗവണ്മെന്റിന്റെ പദ്ധതിയല്ല. ഒരു ലോജിക്കുമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here