
ചെവി വേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്… ചെവി വേദന പെട്ടന്ന് മാറാന്‍ ഇഞ്ചി കൊണ്ട് ഒരു വിദ്യയുണ്ട്. ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും. ഇഞ്ചിയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്‌നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്ഇഞ്ചി.
ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത്വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഒരു നാഴി സമം പശുവിന്‍ നെയ്യും നാഴി പശുവിന്‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത്കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍ ഗുല്‍മന്‍, ഉദര രോഗം, അഗ്‌നി മാന്ദ്യംമുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. പനി, ചുമ, കഫകെട്ട് എന്നിവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക.
ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും.
ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും.
ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും.
ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്.
ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും.
ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here