‘രാധേ ശ്യാമി’ന് മോശം പ്രതികരണം; ആരാധകന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍

പ്രഭാസ് നായകനായ ചിത്രം ‘രാധേ ശ്യാമി’ന് മോശം പ്രതികരണം വന്നതിനെ തുടര്‍ന്ന് ആരാധകന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍. 24കാരനായ രവി തേജ എന്നയാളാണ് മരിച്ചത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘രാധേ ശ്യാം’ എന്ന സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ നിരാശനായാണ് രവി തേജ വീട്ടിലെത്തിയത്.

സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് രവി തേജയെ കണ്ടെത്തിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം.

അതേസമയം ചിത്രത്തിന്റെ ആദ്യ ദിവസ കളക്ഷന്‍ 79 കോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് രാധേ ശ്യാം.

രാധേ ശ്യാമിന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യ ദിനം 5 കോടിയിലധികമാണ് നേടിയത്. അതേസമയം തെലുങ്കില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ഇന്ത്യയ്ക്കുപുറമേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയില്‍ നിന്ന് 1.14 കോടി കളക്ഷന്‍ നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷനാണ് കടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News