പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്‌സിന്റെ ലേലം നടന്നത് സുതാര്യമായി ആണെന്ന് കേന്ദ്ര സർക്കാർ.ലേലത്തിൽ പങ്കെടുത്തവരിൽ ഉയർന്ന ലേലത്തുക നൽകിയത് നന്ദൽ ഫിനാൻസ് ആണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സെൻട്രൽ ഇലക്ട്രോണിക്‌സ് കുറഞ്ഞ തുകയ്ക്ക് മുൻ പരിചയമില്ലാത്ത കമ്പനിക്ക് നൽകാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.നന്ദൽ ഫിനാൻസ് കമ്പനിക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.
എന്നാൽ നിക്ഷേപകർക്ക് കമ്പനി നടത്തി കൊണ്ട് പോകാനുള്ള സ്രോതസ് ഉണ്ടെങ്കിൽ മുൻപരിചയം ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.അടിസ്ഥാന വില 190 കോടിയായിരുന്നുവെന്നും 210 കോടി രൂപക്കാണ് നന്ദൻ ഫിനാൻസ് സെൻട്രൽ ഇലക്ട്രോണിക്സ് സ്വന്തമാക്കിയതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻ റാവു കരട് മറുപടി നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.