വിപണിയില്‍ കുതിച്ചുചാടാന്‍ ഒല പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുന്നു

വിപണിയില്‍ കുതിച്ചുചാടാന്‍ ഒല പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒല ഇലക്ട്രിക്കിന് ഡെലിവറി സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും പര്‍ച്ചേസ് വിന്‍ഡോ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത പര്‍ച്ചേസ് വിന്‍ഡോ മാര്‍ച്ച് 17 ന് വീണ്ടും തുറക്കുമെന്ന് കമ്പനി ഇപ്പോള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒല ഇലക്ട്രിക്കില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ് 1 പ്രോ. പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ വില്‍പ്പനയുള്ള ഡയറക്ട്-ടു-ഹോം ഡെലിവറി മോഡലില്‍ ആണ് കമ്പനി ഈ സ്‌കൂട്ടറുകളെ വില്‍ക്കുന്നത്. ഡയറക്ട് ടു ഹോം മോഡലിന്റെ തുടര്‍ച്ചയായി ഈ റൗണ്ടില്‍ വാങ്ങിയ യൂണിറ്റുകളുടെ ഡെലിവറി ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഓല എസ് 1 പ്രോ മോഡല്‍ ഇതിനകം വന്ന 10 നിറങ്ങള്‍ക്ക് പുറമെ, ഇപ്പോള്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ സഹിതമാണ് എത്തുന്നത്. ഇതിനകം ലഭ്യമായ വര്‍ണ്ണ ഓപ്ഷനുകളുടെ നീണ്ട പട്ടികയ്ക്ക് പുറമേ, ഹോളി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ഇപ്പോള്‍ ഒരു പുതിയ ‘ഗെറുവ’ നിറവും സ്‌കൂട്ടറിന് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എസ് 1 പ്രോയ്ക്കായി റിസര്‍വേഷന്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ നേരത്തേ ആക്സസ് ഉണ്ടായിരിക്കുമെന്നും മറ്റുള്ളവര്‍ക്ക് ഒരു ദിവസം കഴിഞ്ഞ് വാങ്ങാന്‍ കഴിയുമെന്നും ഒല ഇലക്ട്രിക് അറിയിച്ചു. പര്‍ച്ചേസ് പ്രോസസ്സ്, മുമ്പത്തെപ്പോലെ, ഒല ആപ്പ് വഴി പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News