ADVERTISEMENT
ഇപ്പോള്‍ കേരളത്തില്‍ തരംഗമാവുകയാണ് ബിസ്‌ക്കറ്റ് കപ്പിനുള്ളിലെ ചായ. ബിസ്‌ക്കറ്റ് ചായ എന്ന പേരില്‍ വഴിയോരങ്ങളില്‍ കടകള്‍ വരെ നമുക്ക് ഇപ്പോള്‍ കാണാനാകും.
ഇവിടങ്ങളില്‍ ചായ കൊടുക്കുന്നത് ബിസ്‌ക്കറ്റ് കപ്പിനുള്ളിലാണ്. ചായക്കപ്പുകൂടി കഴിക്കാന്‍ സാധിക്കുന്നതുകൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും.
വ്യത്യസ്തതയ്ക്കും രുചിക്കുമൊപ്പം കോവിഡ് പ്രതിരോധത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആശയം കൂടി പകരുകയാണ് ജോജോ എന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും.
ചായ കുടിച്ചു കഴിഞ്ഞു കപ്പ് കൂടി കഴിക്കുന്നതോടെ ബിസ്‌ക്കറ്റ് ചായ പൂര്‍ണം. കപ്പ് മാത്രമായി വാങ്ങണമെങ്കിൽ 12 രൂപയാണ് വില. ചായക്ക് 20 രൂപയും. 10 രൂപയ്ക്കും ടീ കപ്പുകൾ ലഭ്യമാണ്.
പല തരം ഫ്ലേവറുകളിൽ ഓൺലൈനിലും ബിസ്കറ്റ് ടീ കപ്പുകൾ ലഭ്യമാണ്. ബോക്സുകളിൽ ആക്കി പാക്ക് ചെയ്ത് ലഭിയ്ക്കുന്ന ടീ കപ്പുകളുടെ ആയുസ് പരമാവധി 6 മാസം മാത്രം. നിരവധി കമ്പനികൾ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
60 എംഎൽ, 120 എംഎൽ എന്നിങ്ങനെ വിവിധതരം കപ്പുകൾ ലഭ്യമാകും. 10 മിനിറ്റിലേറെ ചൂടുകാപ്പിയും ചായയും ഇവയിൽ സേര്‍വ് ചെയ്യാനുമാകും. ചോക്ലേറ്റ് ഫ്ലേവറിലും വാനില ഫ്ലേവറിവും ഒക്കെ ടീകപ്പ് ലഭിയ്ക്കും. പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തിയപ്പോഴാണ് ഭക്ഷ്യ യോഗ്യമായ ടീ കപ്പുകളുടെ നിര്‍മാണത്തിലേയ്ക്ക് മിക്കവരും തിരിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.