ടയര്‍വില കൂട്ടാന്‍ ഒത്തുകളിച്ച കമ്പനികളുടെ പിഴയുടെ വിവരങ്ങള്‍ പുറത്ത്

ടയര്‍വില കൂട്ടാന്‍ ഒത്തുകളിച്ച എംആര്‍എഫ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ചുമത്തിയ പിഴയുടെ വിവരങ്ങള്‍ പുറത്ത്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര കോര്‍പറേറ്റ് അഫയര്‍സ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് മറുപടി നല്‍കിയത്.

ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാന്‍ ശ്രമിച്ചതിന് അഞ്ച് വന്‍കിട ടയര്‍ കമ്പനികള്‍ക്ക് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 1788 കോടി രൂപ പിഴചുമത്തി. എം.ആര്‍.എഫ് ടയര്‍സിന് 622.09 കോടി, അപ്പോളോ ടയേഴ്‌സ്‌ന് 425.53 കോടി, സിയാറ്റ് ടയഴ്‌സിന് 252.16 കോടിയും , ജെ.കെ. ടയേഴ്‌സിന് 309.95 കോടി , ബിര്‍ള ടയേഴ്‌സിന് 178.33 കോടി എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

സംഘടനയായ ആത്മക്ക് 8.4 ലക്ഷം രൂപയും പിഴയുണ്ട്. കമ്പനികളുടെ 3 വര്‍ഷത്തെ ലാഭത്തിന്റെ 10% ആണ് പിഴയെന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News