ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ഞാന്‍ പോലീസ് വഴി ശ്രമിച്ചു; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

മലയാളികള്‍എന്നും നെഞ്ചിയേറ്റുന്ന ഒരു നടിയാണ് ജോമോള്‍. സിനിമാരംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളി മനസുകളില്‍ ജോമോള്‍ക്ക് എന്നും ഒരു സ്ഥാനമുണ്ട്.

ഇപ്പോള്‍ താരത്തിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ശ്രമിച്ചതിനെ കുറിച്ചും കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയില്‍ നടന്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ:

വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോള്‍ ജോമോള്‍ വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്. ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ അന്ന കുറേ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്..

പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പൊലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു… എന്നും സുരേഷ് ഗോപി പറയുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് പറഞ്ഞത്.

ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അമ്പത്തിയഞ്ച്-അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, തന്റെ വിവാഹം ഒരിക്കലും ഇത്തരമൊരു രീതിയിലൂടെ ആകുമെന്ന് കരുതിയിരുന്നില്ല എന്നാണ് ജോമോള്‍ കൂട്ടിച്ചേര്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News