കറികള്‍ക്ക് രുചികൂട്ടാനും അച്ചാര്‍കേടാകാതിരിക്കാനും മാത്രമല്ല ആസ്ത്മയുടെ മരുന്നായും കടുക് ഉപയോഗിക്കാറുണ്ട്. ആസ്ത്മയുടെ മരുന്നിന്റെ പ്രധാന ഭാഗമായ സെലനിയം നിര്‍മിക്കുന്നത് കടുകില്‍ നിന്നാണ്. ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.
കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് സോഡിയം എന്നീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിന്‍ എ, റൈബോഫ്ളാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകില്‍ അടങ്ങിയിരിക്കുന്നുണ്ട്. സിനിഗ്രിന്‍, സെന്‍സോള്‍, മൈറോസിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
ആയുര്‍വേദത്തില്‍ വാതരോഗങ്ങള്‍ ശമിപ്പിക്കാനും വിയര്‍പ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപിക്കാനും കുടകധിഷ്ഠിത മരുന്നുകള്‍ ഉപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്.
വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാല്‍ മൂത്രാഘാതം, അഗ്‌നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.