രാജ്യസഭ സീറ്റ് ശ്രീനിവാസൻ കൃഷ്ണനോ? അന്തം വിട്ട് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ

രാജ്യസഭ സീറ്റിൽ സംസ്ഥാന കോൺഗ്രസ്സിനെ ഞെട്ടിച്ച് പുതിയ പേര് ഉയരുന്നു. റോബർട്ട് വദ്രയുടെ അടുപ്പക്കാരൻ ആയ ശ്രീനിവാസൻ കൃഷ്ണൻ്റെ പേരിന് മുൻഗണന AICC സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണൻ. എം ലിജുവും ,എം എം ഹസനും സജീവ പരിഗണയിൽ .ചെറിയാൻ ഫിലിപ്പിൻ്റെ പേര് നിർദ്ദേശിച്ച് P J കുര്യൻ . കെ സുധാകരനെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

സോണിയ കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവ് ആണ് ശ്രീനിവാസൻ കൃഷ്ണൻ, നിലവിൽ തെലുങ്കാന സംസ്ഥാനത്തിൻ്റെ ചുമതലക്കാരനായ ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് പരിഗണിക്കാൻ കഴിയുമോ ഹൈക്കമാൻഡ് കേരളത്തിലെ നേതൃത്വത്തോട് ആരാഞ്ഞതായി സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവരുമായി അടുപ്പം പുലർത്തുന്ന ശ്രീനിവാസനെ ഏതാനും വർഷം മുൻപ് തെലുങ്കാനയുടെ ചുമതലക്കൊരൻ ആയി പ്രത്യേക താൽപ്പര്യം എടുത്ത് നിയോഗിക്കുകയായിരുന്നു.

എന്നാൽ നേത്യത്വത്തിൽ പലരും ഈ പേരിനോട് വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞു . എം ലിജുവും ,എം എം ഹസനുമാണ് സജീവ പരിഗണയിൽ ഉള്ള പേരുകൾ , ഐ ഗ്രൂപ്പ് ഒന്നാം പേരുകാരനായി എം ലിജുവിൻ്റെയും , എ ഗ്രൂപ്പ് ഒന്നാം പേരുകാരനായി എം എം ഹസൻ്റെയും പേരുകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇടതുപക്ഷം വിട്ട് അടുത്തിടെ കോൺഗ്രസിലെത്തിയ ചെറിയാൻ ഫിലിപ്പിൻ്റെ പേരാണ് P J കുര്യൻ നിർദേശിച്ചത്. എ കെ ആൻറണി ഒഴിയുമ്പോൾ ക്രിസ്ത്യൻ പരിഗണനയാണ് നേതൃത്വം നോക്കുന്നതെങ്കിൽ ചെറിയാൻ ഫിലിപ്പ് ,കെ സി ജോസഫ് , ജോസഫ് വാഴയ്ക്കൻ എന്നീ പേരുകൾ പരിഗണിക്കപ്പെട്ടേക്കാം .

നിരന്തരമായി തോൽക്കുന്ന സതീശൻ പാച്ചേനിയെ പരിഗണിക്കണം എന്ന ആവശ്യവും ഉയരന്നുണ്ട്. വനിതാ പരിഗണ വന്നാൽ ഷാനിമോൾ ഊസ്മാൻ പരിഗണിക്കപ്പെട്ടേക്കാം. തുടർച്ചയായി തഴയപ്പെടുന്ന നേതാവ് എന്ന നിലയിൽ ടി. ശരത് ചന്ദ്രപ്രസാദിനെ പരിഗണിക്കണം എന്നും വാദം ഉണ്ട് .ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാം എന്നാണ് ഇതുവഴി കണക്ക് കൂട്ടുന്നത്. എന്നാൽ ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് പരിഗണിക്കുന്നു എന്ന സൂചന ലഭിച്ചതോടെ എല്ലാ നേതാക്കളും നിരാശയിൽ ആയി.

പുന: സംഘടന ചർച്ചകൾ നടത്താൻ പാർലമെൻ്റ് സമ്മേളനം ഒഴിവാക്കി തിരുവനന്തപുരത്ത് തുടരുകയായിരുന്ന കെ സുധാകരനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. രാവിലെ വരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുധാകരനെ ദില്ലിക്ക് വിളിപ്പിച്ചത് രാജ്യസഭ സീറ്റുമായി ബന്ധപ്പെട ചർച്ചകൾക്ക് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News