ട്രെയിനിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശി പിടിയിൽ

ട്രെയിനിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശി ഒറ്റപ്പാലത്തു പിടിയിൽ. രണ്ടു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി.ഒഡീഷ നവരംഗ്പൂർ സ്വദേശി ഹലനാഥ് ദുർഗയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻ്റിലേക്ക് പോകുന്ന റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതുൾപ്പടെ ചോദിച്ചു  വരികയാണ് പൊലീസ്. സി ഐ വി ബാബുരാജൻ, എസ് ഐ പി ശിവശങ്കരൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel