“ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും”; സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ബോളിവുഡ് കിംഗ് ഖാന്‍

സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ബോളിവുഡില്‍ പല പ്രമുഖ താരങ്ങളും ഒടിടി റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെ അരങ്ങേറ്റം കുറിച്ചിരുന്നില്ല.

‘എസ്ആര്‍കെ പ്ലസ്’ എന്നാണ് താരത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.

സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നു. ഇന്നത്തെ പാര്‍ട്ടി ഷാരൂഖിന്റെ വകയാണെന്ന പറഞ്ഞായിരുന്നു സല്‍മാന്റെ ആശംസ. ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News