മീഡിയവണ്‍ വിധി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തുടരാമെന്ന സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മാധ്യമ സ്വാതന്ത്ര്യം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായത് സന്തോഷകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സീല്‍ഡ് കവറില്‍ എന്തൊക്കയോ ന്യായീകരണം നടത്തുകയാണുണ്ടായത്. എന്നാല്‍ സുപ്രീംകോടതിക്ക് അത് അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു എന്നാണ് ഇന്നത്തോടെ വ്യക്തമായത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന കോടതി വിധി സന്തോഷകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here