യുക്രൈനില്‍ നിന്ന് 22500 പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം 22500 പേരെ തിരികെ ഇന്ത്യയില്‍ എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാര്‍ലമെന്റിലെ ഇരു സഭകളിലുമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിനുപുറമെ 147 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ വെല്ലുവിളിയായ സുമിയും കാര്‍കീവിലും രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ജയശങ്കര്‍ പറഞ്ഞു.

ഏറെ വെല്ലുവിളികള്‍ക്കിടയിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയതെന്നും എസ് ജയശങ്കര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here