രാത്രിയില്‍ ഇതുവരെ നിങ്ങള്‍ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു വെറൈറ്റി തക്കാളി കറി ഉണ്ടാക്കിയാലോ?

തക്കാളി കറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നായിരിക്കും. എരിവും പുറിപ്പും ഒരു ചെറിയ മധുരവുമുള്ള തക്കാളിക്കറി ചപ്പാത്തിക്കൊപ്പം അടിപൊളിയാണ്.

എന്നാല്‍ ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു വെറൈറ്റി തക്കാളി കറി തന്നെ ട്രൈ ചെയ്യാം.

ചേരുവകൾ

  • തക്കാളി – 4 ഇടത്തരം വലിപ്പത്തിൽ

  • സവാള  – 1 വലുത്

  • പച്ചമുളക് – 3

  • വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ

  • കടുക് – ഒരു ടീസ്പൂൺ

  • വറ്റൽമുളക് – 3

  • ചെറിയ ഉള്ളി – കാൽ കപ്പ്

  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

  • മുളകുപൊടി – ഒരു ടേബിൾസ്പൂൺ

  • മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ

  • കായപ്പൊടി – അര ടീസ്പൂൺ

  • ഉലുവാപ്പൊടി – ഒരു നുള്ള്

  • മല്ലിയില – ഒരു പിടി

  • ഉപ്പ് – ആവശ്യത്തിന്

  • പഞ്ചസാര/ ശർക്കര – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

  • സവാള, തക്കാളി, പച്ചമുളക് ഇവ വലിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഒരു കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരുന്നതുവരെ വേവിക്കുക.

  • നന്നായി ചൂടാറി കഴിയുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.

  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, വറ്റൽ മുളക് ചേർക്കുക. ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക.

  • ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. (മസാലപ്പൊടികൾക്ക് പകരം രണ്ട് ടേബിൾസ്പൂൺ സാമ്പാർപൊടി ചേർത്താലും മതി )

  • പൊടികളുടെ പച്ചമണം മാറുമ്പോൾ അരച്ച തക്കാളി, രണ്ട് കപ്പ് വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. (വെള്ളത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ കൊടുക്കാം)

  • നന്നായി തിളച്ചു കഴിയുമ്പോൾ ഒരുപിടി മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക.

  • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News