യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിൽ എംബസി വീഴ്ച വരുത്തിയോ? കേന്ദ്രം അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി

യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്തി വിദ്യാർഥികൾക്കും ഇന്ത്യൻ പൗരന്മാർക്കും കൃത്യമായ മുന്നറിയിപ്പ് കൊടുക്കുന്നതിൽ ഇന്ത്യൻ എംബസി കാലതാമസം വരുത്തിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

യുക്രൈൻ വിഷയത്തിൽ വിദേശകാര്യമന്ത്രി ജയശങ്കർ പാർലമെൻറിന്റെ ഇരുസഭകളിലും പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ  ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിച്ചതോടെയാണ് ജോൺ ബ്രിട്ടാസ് എം പി ചോദ്യമുന്നയിച്ചത്.

മറ്റ് പല രാജ്യങ്ങളും വ്യക്തമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകി സ്ഥിതിഗതികൾ വഷളാകുന്നതിന് മുൻപുതന്നെ സ്വന്തം പൗരന്മാരെ തിരിച്ചെത്തിച്ചിരുന്നു. ഈ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News