മീഡിയവണ്‍ വിലക്ക്, സുപ്രീംകോടതി സ്റ്റേ ആശ്വാസകരമെന്ന് എം.എ ബേബി

മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി തീരുമാനം ആശ്വാസകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപകടത്തിലേക്ക് പോകുകയാണെന്നും ജാതി മത ഭേദമന്യേ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് മീഡിയ വണിനോട് നടപ്പാക്കിയതെന്നും എംഎ ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നു. സീല്‍ഡ് കവര്‍ സംവിധാനം ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും മാനഭംഗപ്പെടുത്തുന്നതാണ്.

ഇത് പത്ര സ്വാതന്ത്രത്തിന്റെ മാത്രം പ്രശ്നമല്ല, ഇന്ത്യന്‍ ഭരണത്തിന്റെ ചരട് വലിക്കുന്നത് നാഗ്പൂരിലിരിക്കുന്ന ആര്‍എസ്എസാണ്. മീഡിയവണ്ണിനെതിരായ നടപടിയും അവിടെ നിന്ന് തന്നെയാണോ ഉണ്ടായതെന്ന് സംശയിക്കണമെന്നും ഇന്ന് മീഡിയവണിനെതിരെ ഉണ്ടായ ആക്രമണം നാളെ ആര്‍ക്കെതിരെയും ഉണ്ടാകാമെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News