രാജസ്ഥാന്‍ റോയല്‍സ് പുതിയ ജേഴ്സി പുറത്തിറക്കി

ഐപിഎല്ലിന്റെ 2022 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പുതിയ ജേഴ്സി പുറത്തിറക്കി. ഇത്തവണ ആദ്യ സീസണിലെ ചാമ്പ്യന്‍മാരായത് മുതല്‍ അവര്‍ കൊണ്ടുനടക്കുന്ന നീല നിറത്തിന് പ്രാമുഖ്യം കുറഞ്ഞതാണ് കാരണം.

പുതിയ കിറ്റില്‍ പിങ്ക് കളറിനാണ് പ്രാമുഖ്യം. അതേസമയം നീല നിറത്തിനെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. ടീമിന്റെ പ്രധാന സ്പോണ്‍സറായ പ്രീമിയം ഡ്രൈ ഫ്രൂട്ട് ഹാപ്പിലിയോയുടെയും മറ്റു സ്പോണ്‍സര്‍മാരായ ഡോളര്‍, ജിയോ, റെഡ് ബുള്‍ എന്നിവയുടെല്ലാം ലോഗോകളും ജേഴ്സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജേഴ്സി പുറത്തിറക്കുന്ന വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് റെഡ് ബുള്ളിന്റെ സ്റ്റണ്ട് റൈഡറായ റോബി മാഡിസണ്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി നായകനായ സഞ്ജു സാംസണിനും സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും ജേഴ്സി സെപ്ഷ്യല്‍ ഡെലിവറിയായി നല്‍കുന്ന രീതിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News