കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു; 80 % പുരുഷന്മാരാണെന്ന് റിപ്പോർട്ടുകൾ

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണെന്നും, ഇത് ആകെ കേസുകളുടെ എണ്ണത്തിന്റെ അറുപത് ശതമാനം വരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആത്മഹത്യ നിരക്ക് 50 ശതമാനമാണ് വർദ്ധിച്ചത്. ആത്മഹത്യാ കേസുകളിൽ 60 ശതമാനവും 19 വയസിനും 35 നും ഇടയിൽ പ്രായമുള്ളവരാണ്. ആത്മഹത്യ ചെയ്യുന്നവരിൽ എൺപത് ശതമാനവും പുരുഷന്മാരുമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ആത്മഹത്യ പ്രവണത കാണിക്കുന്നവർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ, കുവൈറ്റ് സോഷ്യോളജിസ്റ്റ് അസോസിയേഷൻറെ നേതൃത്വത്തിൽ, അധികൃതർ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് രോഗ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങൾ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണമായതായും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News