‘വായനയുടെ വസന്തം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

ഇനി സ്‌കൂള്‍ ലൈബ്രറികള്‍ പുസ്തകങ്ങള്‍ കൊണ്ട് നിറയും. നാളെ ഉദ്ഘാടനം ചെയ്യുന്ന ‘വായനയുടെ വസന്തം’ പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് നല്‍കുന്നത് 9.58 കോടി രൂപയുടെ പുസ്തകങ്ങളാണ്.

നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. SIET തയ്യാറാക്കിയ ഓണ്‍ലൈണ്‍ പോര്‍ട്ടല്‍ മുഖേന 1438 സ്‌കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം 85 തമിഴ് മീഡിയം സ്‌കൂളുകള്‍ക്കും 96 കന്നട മീഡിയം സ്‌കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആകെ 1619 സ്‌കൂളുകള്‍ ആണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്‌കൂളുകള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. 9.58 കോടി രൂപയാണ് ഈ വര്‍ഷം ആകെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ആകെ 93 പ്രസാധകര്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു ദിവസം രണ്ട് ജില്ലകളില്‍ പുസ്തക മേള നടത്തിക്കൊണ്ട് 7 ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News