കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം; ഇനി സ്വകാര്യ വ്യക്തിക്കും ഉപഗ്രഹം വിക്ഷേപിക്കാം

രാജ്യത്തെ ബഹിരാകാശ രംഗവവും സ്വകാര്യവത്ക്കരണത്തിലേക്ക് കടക്കുന്നു. ഇനി സ്വകാര്യവ്യക്തിക്കും ഉപഗ്രഹം വിക്ഷേപിക്കാനാകും. ഇന്ത്യയില്‍ രണ്ടു സ്വകാര്യകമ്പനികള്‍ റോക്കറ്റ് നിര്‍മ്മിച്ചു തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്.

ഉപഗ്രഹം, റോക്കറ്റ് എന്നിവയുടെ നിര്‍മ്മാണം വിേക്ഷപണം നിയന്ത്രണം എന്നീ കാര്യങ്ങളില്‍ ഐഎസ്ആര്‍ഒയുടെ കുത്തകാവകാശം ഇനിയില്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ന്യൂ ഇന്ത്യാ സ്പേസ് ലിമിറ്റഡ് അഥവാ എന്‍സിലിനാണ് ഇനി മുതല്‍ ഇതിനുള്ള അധികാരം. രാജ്യത്തെ പുതിയ ബഹിരാകാശ നയവും ബഹിരാകാശ ചട്ടവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരും, ഇതോടെ സര്‍ക്കാരിന്റെ കുത്തകയായിരുന്ന ബഹിരാകാശ മേഖല സര്‍ക്കാര്‍ ഇതര മേഖലകള്‍ക്കായി തുറന്നുകൊടുക്കും.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് തന്നെയാണ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത് .

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബഹിരാകാശ നയപ്രകാരം ആര്‍ക്കും റോക്കറ്റും ഉപഗ്രഹങ്ങളും നിര്‍മ്മിച്ച് വിക്ഷേപിക്കാനാകും. വിദേശറോക്കറ്റ് കമ്പനികള്‍ക്കും ദൗത്യത്തിനായി ഈ മേഖല ഏതേഷ്ടം തുറന്നുകൊടുക്കും. ബഹിരാകാശ രംഗവും സ്വകാര്യവത്കരിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഐഎസ്.ആര്‍.ഒ ജീവനക്കാര്‍ വലിയ എതിര്‍പ്പ് ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് എതിരില്ല, പക്ഷെ പരമാധികാരം ഐഎസ്ആര്‍ഒയില്‍ നിലനിര്‍ത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News