മലയാള സിനിമയെ വരികൾ കൊണ്ട് ധന്യമാക്കുന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 82-ാം പിറന്നാള്‍

മലയാള സിനിമാ ലോകത്തെ വരികൾ കൊണ്ട് ധന്യമാക്കുന്ന ശ്രീകുമാരൻ തമ്പിയുടെ 82-ാം ജന്മദിനമാണിന്ന്. കവി, ഗാന രചിയാതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തലമുറകളായി മലയാളിയ്ക്ക് പ്രിയപ്പെട്ടവനാണദ്ദേഹം.

മലയാള ചലച്ചിത്ര ഗാനാസ്വാദകരെ നിർവൃതിയുടെ ആവണിത്തെന്നലായി മാറ്റുന്ന വരികളുടെ ഉടമയാണ് ശ്രീകുമാരൻ തമ്പി. അക്ഷരങ്ങളുടെ ഇന്ദ്രജാലം കൊണ്ട് മലയാള സിനിമയുടെ ഹൃദയസരസ്സിലെ പ്രണയപുഷ്പമായി കഥകൾ പറയുകയാണദ്ദേഹം.

56 വർഷങ്ങളായി മൂവായിരത്തിലധികം മലയാള ചലച്ചിത്ര ഗാനങ്ങൾ, അതിലധികവും ഹൃദയ ഗീതികളായ പ്രണയഗാനങ്ങൾ. മലയാളികളെ വീണ്ടും വീണ്ടും പ്രണയ ഗാനങ്ങൾ പാടുവാൻ അദ്ദേഹം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

കവിയായും ഗാനരചിയാതാവായും മാത്രമല്ല സംഗീത സംവിധായകനായും സിനിമാ സംവിധായകനായും നിർമ്മാതാവായും തിരക്കഥാക്കൃത്തായും ഇന്നും സർവതല സ്പർശിയായി ശോഭിക്കുകയാണ് ശ്രീകുമാരൻ തമ്പി.

വയലാറും പി ഭാസ്കരനും ഒ എൻ വി യും മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പുഷ്ടമാക്കുമ്പോൾ അവർക്കൊപ്പം പിടിച്ചു നിന്ന് തന്റേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

പ്രണയം, വിരഹം, ആനന്ദം തുടങ്ങി ജീവിതത്തിലെ ഓരോ വികാരങ്ങളെയും തന്റേതായ രീതിയിൽ ധന്യമാക്കാൻ ഇക്കാല മത്രെയും അദ്ദേഹത്തിന് സാധിച്ചു.

ഈ കവിയെ പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നാണ് ശ്രീകുമാരൻ തമ്പിയുടെ’ കവിയും കുറെ മാലാഖമാരും’ എന്ന കൃതിയുടെ അവതാരികയിൽ വയലാർ രാമവർമ എഴുതിയത് . സിനിമയുള്ള കാലത്തോളം ഓരോ മലയാളിക്കും വയലാറിനെ പോലെ ശ്രീകുമാരൻതമ്പിയെ അഭിമാനത്തോടെ പരിചയപ്പെടുത്താം. ഹൃദയഗീതങ്ങളുടെ കവിയായി, ഗാനരചയിതാവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News