പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കണം: കെ എസ് എഫ് ഇയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു

പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി  കെ എസ് എഫ് ഇയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു. ഹെഡ് ഓഫീസ് ഉള്‍പ്പടെയുള്ള   കേരളത്തിലെ ശാഖകളിലേയ്ക്കായി ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 351 ജീവനക്കാരെയാണ് അധികം നിയമിച്ചത്.

ചെയര്‍മാന്‍ കെ.  വരദരാജന്‍റെ സാനിധ്യത്തില്‍ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ തൃശ്ശൂരിലെ ഹെഡ് ഓഫീസില്‍ വെച്ച്  പുതിയ ജീവനക്കാർക്ക്  നിയമന ഉത്തരവ് കൈമാറി.

വരും വര്‍ഷങ്ങളിലും കെ എസ് എഫ് ഇ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് എം.ഡി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News