കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം. ഐ എസ് എൽ ഫൈനൽ ഉറപ്പിച്ച  ബ്ലാസ്റ്റേഴ്സിൻ്റെ കളി, കൂറ്റൻ സ്ക്രീനിൽ കാണാൻ ആയിരങ്ങൾ ബീച്ചിലേക്ക് ഒഴുകിയെത്തി. തുറമുഖ വകുപ്പിന്റെ സഹകണത്തോടെയാണ് ബീച്ചിൽ മഞ്ഞപ്പട ഫാൻ പാർക്ക് സംഘടിപ്പിച്ചത്,

സ്റ്റേഡിയത്തിലെന്ന പോലെ കോഴിക്കോട് ബീച്ചിൽ കാൽപന്ത് ആരവം അലതല്ലി. ഫൈനൽ മത്സരത്തിൻ്റെ ആവേശത്തോടെയാണ് മഞ്ഞപ്പടയുടെ ആരാധകർ കടപ്പുറത്ത് ഒത്തുകൂടിയത്. രണ്ടാം പാദം സെമി ഫൈനൽ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ കടപ്പുറം ആരാധകർ കൈയ്യടക്കി.

ബ്ലാസ്റ്റേഴ്സിൻ്റെ മികച്ച മുന്നേറ്റങ്ങളും ഗോൾ നീക്കങ്ങളും ആരവത്തിൽ മുങ്ങി. പതിനെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത് കടലിരമ്പം കണക്കെ ആഘോഷമാക്കി ആരാധകർ.

ഫൈനൽ ഉറപ്പിച്ചതോടെ ഇത്തവണ കപ്പ് ബ്ലാസ്റ്റേഴ്സിന് തന്നെയെന്ന് ആരാധകർ പറയുന്നു.  ഇരു പാദ സെമി ഫൈനലുകളിലുമായി 2 – 1 ന് ജംഷെദ്പുരിനെ തകര്‍ത്താണ് നീണ്ട 6 വര്‍ഷത്തിന് ശേഷമുള്ള കേരളത്തിന്റെ കൊമ്പന്മാരുടെ ഫൈനല്‍ പ്രവേശനം.

കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നത് ആഘോഷമാക്കിയ ഫുട്ബോൾ ആരാധകരാണ് കടപ്പുറത്ത് ബ്ലാസ്റ്റേഴ്സ് വിജയം സ്ക്രീനിൽ കാണാൻ ഒഴുകിയെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News