സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്: സെമിനാർ പരമ്പരയ്ക്ക് തുടക്കം

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാർ പരമ്പരയ്ക്ക് തുടക്കമായി.സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാർ.

അതേ സമയം പാർട്ടി കോൺഗ്രസ്‌ പ്രചാരണത്തിനായി തയ്യാറാക്കിയ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഇൻസ്‌റ്റലേഷൻ കേന്ദ്ര കമ്മറ്റിയംഗം  ഇ പി ജയരാജൻ അനാഛാദനം ചെയ്തു.

സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു. പാർട്ടി കോൺഗ്രസ്സ് സെമിനാർ പരമ്പരയിലെ ആദ്യ സെമിനാർ.കേരളത്തിൽ ഏറ്റവും കൂടുതൽ വായനശാലകളുള്ള പഞ്ചായത്തായ മയ്യിലാണ് സെമിനാറിന് വേദിയായത്. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു

ഡോ പി എസ് ശ്രീകല, കവി മുരുകൻ കാട്ടാക്കട, ഡോ കെ വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.അതേ സമയം പാർട്ടി കോൺഗ്രസ്റ്റ് പ്രചരണത്തിൻ്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സിനു മുന്നിൽ കുമാരനാശാൻ്റെ ചണ്ഡാല ഭിക്ഷുകിയുടെ ഇൻസ്റ്റലേഷൻ സ്ഥാപിച്ചു.കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജൻ അനാഛാദനം ചെയ്തു.

കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിലാണ്‌ ചണ്ഡാലഭിക്ഷുകിക്ക്‌ ശിൽപാവിഷ്‌കാരം ഒരുങ്ങുന്നത്‌.  ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ്  ഇൻസ്റ്റലേഷൻ ഒരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News